തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് നിർണായക ശുപാർശകൾ. പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന ഖജനാവിന് ബാധ്യതയാകാതെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകുന്ന തരത്തിൽ പുനഃസംഘടിപ്പിക്കണമെന്നാണ് സമിതിയുടെ പ്രധാന നിർദേശം.
കെഎസ്ഇബി ഉൾപ്പെടെയുള്ള പൊതുയൂട്ടിലിറ്റി സ്ഥാപനങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാകണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ......
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചെന്ന് ആരോപണം. കോഴിക്കോട് വാണിമേൽ സ്വദേശിയായ റീജിത്താണ് മരിച്ചത്.......
അമ്മ പ്രസിഡന്റ് ശ്വേതാ മേനോന് ആണ് ഇക്കാര്യം അറിയിച്ചത്.
അമ്മയിലെ തര്‍ക്കം കേള്‍ക്കാന്‍ പാനല്‍ രൂപീകരിക്കും.ഇരുകൂട്ടരുടെയും പരാതി കേള്‍ക്കുമെന്നും ശ്വേതാ മേനോന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍സിബ, ടിനി ടോം, നീന കുറുപ്പ്, ലക്ഷ്മിപ്രിയ എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്. ......
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. നിയമസഭയുടെ മേശപ്പുറത്തുവെച്ച സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന മുന്നറിയിപ്പാണ് നൽകുന്നത്. ......
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിച്ചു. കുടുംബം ദീർഘകാലമായി ഉന്നയിച്ചിരുന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭ നിർണായക തീരുമാനമെടുത്തത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മാനദണ്ഡങ്ങൾ മറികടന്ന് നടത്തുന്ന ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റങ്ങൾ അടിയന്തരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടു. സീനിയോരിറ്റിയടക്കം പരിഗണിച്ച് തികച്ചും സുതാര്യവും അഴിമതിരഹിതവുമായിരിക്കണം സ്ഥലംമാറ്റ നടപടികൾ. ......
ആലപ്പുഴ: നവകേരള ബസിനുനേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവും നിലവിൽ എം.എൽ.എയുമായ എ.ഡി. തോമസിനെയും അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദ്ദിച്ച കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജൂൺ ആറാം തീയതിയിലേക്കു മാറ്റി. ......
ന്യൂഡൽഹി: ഭാര്യയും ഭർത്താവും തമ്മിൽ ദീർഘകാലമായി തുടരുന്ന വേർപിരിയൽ, അനുരഞ്ജനത്തിനുള്ള ശ്രമങ്ങളുടെ അഭാവം, വൈകാരികമായ അകൽച്ച എന്നിവ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1)(ia) പ്രകാരം 'മാനസിക ക്രൂരത'യായി (Mental Cruelty) കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കഴിഞ്ഞ 15 വർഷമായി വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയിൽ നിന്നും ഭർത്താവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചു.
പങ്കാളികൾ വ്യത്യസ്തമായ തൊഴിൽമേഖലകളും ജീവിതസാഹചര്യങ്ങളും തിരഞ്ഞെടുക്കുകയും, ബന്ധം വീണ്ടെടുക്കാൻ യാതൊരു ശ്രമവുമില്ലാതെ വർഷങ്ങളോളം അകന്നു കഴിയുകയും ചെയ്യുമ്പോൾ, ദാമ്പത്യത്തിന്റെ അടിസ്ഥാനം തന്നെ ഇല്ലാതായതായി കണക്കാക്കാമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളിൽ വേർപിരിയൽ എന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം കുറ്റമോ തെറ്റോ ആയി കാണാനാകില്ല. ......
ന്യൂഡൽഹി:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മനുഷ്യജീവിതത്തിന്റെ സകല മേഖലകളെയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചാറ്റ് ജിപിടിയും സമാനമായ സാങ്കേതികവിദ്യകളും നമ്മുടെ ദൈനംദിന ജോലികൾ എളുപ്പമാക്കുമ്പോൾ, ഒരേസമയം വലിയൊരു ചോദ്യം ലോകമെമ്പാടും ഉയരുന്നുണ്ട്: "യന്ത്രങ്ങൾക്ക് മനുഷ്യന്റെ വിവേചനബുദ്ധിക്ക് പകരമാകാൻ സാധിക്കുമോ?"
പ്രത്യേകിച്ച്, കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിർണ്ണയിക്കുന്ന കോടതി മുറികളിൽ AI കടന്നുവരുമ്പോൾ ആ ആശങ്ക ഇരട്ടിക്കുക സ്വാഭാവികമാണ്. ......
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയാകുന്ന പ്രതിപക്ഷ ഉപനേതൃ പദവി വിഷയത്തിൽ സിപിഐക്കുള്ളിൽ തന്നെ ഭിന്നസ്വരങ്ങൾ ഉയരുന്നു. സിപിഎമ്മുമായി ഔദ്യോഗിക ചർച്ചകൾ പൂർത്തിയാകുന്നതിന് മുൻപ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ആവശ്യം ഉന്നയിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ......